Hanuman Chalisa Malayalam Meaning PDF : മലയാളത്തിൽ ഹനുമാൻ ചാലിസയുടെ അർത്ഥവും പ്രാമാണിക വാചകങ്ങളും താഴെ കൊടുക്കുന്നു. ഹനുമാൻ ചാലിസ ഭക്തിയോടെ ജപിച്ചാൽ ഭയം, രോഗം, ദുഷ്ടശക്തികൾ എന്നിവയിൽ നിന്ന് രക്ഷ ലഭിക്കും. ഇവിടെ നിങ്ങൾക്ക് മലയാളത്തിൽ എളുപ്പത്തിൽ മനസ്സിലാക്കാനായി വിശദമായ അർത്ഥവും PDF ഡൗൺലോഡ് ലിങ്കും ലഭ്യമാണ്. ഹനുമാൻ ഭക്തർക്ക് ഈ പ്രാർത്ഥന വളരെ ശക്തമായ ഒന്നാണ്!
Hanuman Chalisa In Malayalam With Meaning
മലയാളത്തിൽ ഹനുമാൻ ചാലിസ എന്നർത്ഥം
ദോഹാ
ശ്രീ ഗുരു ചരണ സരോജ രജ നിജമന മുകുര സുധാരി ।
വരണൌ രഘുവര വിമലയശ ജോ ദായക ഫലചാരി ॥
അർത്ഥം : ഗുരുനാഥന്‍റെ പാദരേണുക്കള്‍ കൊണ്ട് ശുദ്ധീകരിക്കപ്പെട്ട് സദ്ഗുണങ്ങളെയും, സമ്പത്തിനെയും, ആഗ്രഹപൂര്‍ത്തിയെയും, മോക്ഷത്തെയും നല്‍കുന്ന ശ്രീരാമന്‍റെ മഹിമയെ ഞാന്‍ വര്‍ണ്ണിക്കാന്‍ തുടങ്ങുന്നു.
ബുദ്ധിഹീന തനുജാനികൈ സുമിരൌ പവന കുമാര ।
ബല ബുദ്ധി വിദ്യാ ദേഹു മോഹി ഹരഹു കലേശ വികാര ॥
അർത്ഥം : ഞാന്‍ ബുദ്ധിമാനൊന്നുമല്ല. ഹനുമാന്‍ സ്വാമി! ഞാന്‍ അങ്ങയെ സ്മരിക്കുന്നു. എനിക്ക് ശക്തി തന്നനുഗ്രഹിക്കേണമേ. എനിക്ക് ജ്ഞാനം തന്നനുഗ്രഹിക്കേണമേ. എന്‍റെ എല്ലാ പ്രശ്നങ്ങളും തീര്‍ത്തനുഗ്രഹിക്കേണമേ.
ചൌപാഈ
ജയ ഹനുമാന ജ്ഞാന ഗുണ സാഗര ।
ജയ കപീശ തിഹു ലോക ഉജാഗര ॥ ൧ ॥
അർത്ഥം : അങ്ങേയ്ക്ക് അപാരമായ ജ്ഞാനമാണുള്ളത്. എല്ലാ സദ്ഗുണങ്ങളും അങ്ങേയ്ക്കുണ്ട്. വാനരന്മാരില്‍ ഏറ്റവും ശ്രേഷ്ഠനാണങ്ങ്. എല്ലാ ലോകങ്ങളിലും പ്രസിദ്ധനാണങ്ങ്. അങ്ങേയ്ക്ക് എക്കാലവും ജയമുണ്ടാകട്ടെ.
രാമദൂത അതുലിത ബലധാമാ ।
അംജനി പുത്ര പവനസുത നാമാ ॥ ൨ ॥
അർത്ഥം : ശ്രീരാമന്‍റെ ദൂതനാണങ്ങ്. ബലത്തില്‍ അങ്ങേയ്ക്ക് തുല്യനായി ആരുമില്ലാ. അഞ്ജനീപുത്രന്‍, പവനസുതന്‍ എന്നീ പേരുകളാല്‍ അങ്ങ് പ്രസിദ്ധനാണ്.
മഹാവീര വിക്രമ ബജരംഗീ ।
കുമതി നിവാര സുമതി കേ സംഗീ ॥ ൩ ॥
അർത്ഥം : മഹാവീരനാണങ്ങ്. വലിയ പരാക്രമിയാണങ്ങ്. വജ്രം പോലെ ദൃഢമായ ദേഹമാണങ്ങയുടേത്. ദുര്‍ബുദ്ധിയെ നശിപ്പിക്കുക്കയും ഭക്തരെ സഹായിക്കുകയും ചെയ്യുന്നു അങ്ങ്.
കംചന വരണ വിരാജ സുവേശാ ।
കാനന കുംഡല കുംചിത കേശാ ॥ ൪ ॥
അർത്ഥം : സ്വര്‍ണ്ണവര്‍ണ്ണമാണ് അങ്ങയുടെ ദേഹത്തിന്. മനോഹരമാണ് അങ്ങയുടെ വസ്ത്രങ്ങള്‍. ഉജ്ജ്വലമാണ് അങ്ങയുടെ കര്‍ണ്ണാഭരണങ്ങള്‍. ചുരുണ്ട മുടിയാണങ്ങയുടേത്.
ഹാഥവജ്ര ഔ ധ്വജാ വിരാജൈ ।
കാംഥേ മൂംജ ജനേവൂ സാജൈ ॥ ൫ ॥
അർത്ഥം : യജ്ഞോപവീതം ധരിക്കുന്ന അങ്ങ് ശ്രീരാമന്‍റെ പതാക കൈയ്യിലേന്തുന്നു.
ശംകര സുവന കേസരീ നംദന ।
തേജ പ്രതാപ മഹാജഗ വംദന ॥ ൬ ॥
അർത്ഥം : ശങ്കരന്‍ തന്നെയാണങ്ങ്. കേസരിയുടെ മകനാണങ്ങ്. കണ്ണഞ്ചിപ്പിക്കുന്ന തേജസ്സാണ് അങ്ങയുടേത്. ലോകം മുഴുവന്‍ അങ്ങയെ നമസ്കരിക്കുന്നു.
വിദ്യാവാന ഗുണീ അതി ചാതുര ।
രാമ കാജ കരിവേ കോ ആതുര ॥ ൭ ॥
അർത്ഥം : സര്‍വ്വജ്ഞനാണങ്ങ്. സദ്ഗുണസമ്പന്നനാണങ്ങ്. അതി സമര്‍ഥനാണങ്ങ്. ശ്രീരാമനുവേണ്ടി കാര്യങ്ങള്‍ ചെയ്യാന്‍ ഉത്സുകനാണങ്ങ്.
പ്രഭു ചരിത്ര സുനിവേ കോ രസിയാ ।
രാമലഖന സീതാ മന ബസിയാ ॥ ൮ ॥
അർത്ഥം : പ്രഭു ശ്രീരാമന്‍റെ ദിവ്യചരിതം കേട്ട് അങ്ങ് ആനന്ദിക്കുന്നു. ശ്രീരാമന്‍റെയും, ലക്ഷ്മണന്‍റെയും സീതാദേവിയുടേയും മനസില്‍ എപ്പോഴും അങ്ങയെപ്പറ്റി വിചാരമുണ്ട്.
സൂക്ഷ്മ രൂപധരി സിയഹി ദിഖാവാ ।
വികട രൂപധരി ലംക ജലാവാ ॥ ൯ ॥
അർത്ഥം : സൂക്ഷ്മരൂപം ധരിച്ച് അങ്ങ് സീതാദേവി ഇരുന്നിരുന്നയിടം കണ്ടെത്തി. ഉഗ്രരൂപം ധരിച്ച് അങ്ങ് ലങ്കയെ ദഹിപ്പിച്ചു.
ഭീമ രൂപധരി അസുര സംഹാരേ ।
രാമചംദ്ര കേ കാജ സംവാരേ ॥ ൰ ॥
അർത്ഥം : ഭീമരൂപം ധരിച്ച് അസുരന്മാരെ വധിച്ച് അങ്ങ് ശ്രീരാമന്‍റെ അവതാരോദ്ദേശ്യം സഫലമാക്കി.
ലായ സംജീവന ലഖന ജിയായേ ।
ശ്രീ രഘുവീര ഹരഷി ഉരലായേ ॥ ൰൧ ॥
അർത്ഥം : ഭീമരൂപം ധരിച്ച് അസുരന്മാരെ വധിച്ച് അങ്ങ് ശ്രീരാമന്‍റെ അവതാരോദ്ദേശ്യം സഫലമാക്കി.
രഘുപതി കീന്ഹീ ബഹുത ബഡായീ ।
തുമ മമ പ്രിയ ഭരത സമ ഭായീ ॥ ൰൨ ॥
അർത്ഥം : ശ്രീരാമന്‍ അങ്ങയെ പുകഴ്ത്തിക്കൊണ്ടേയിരിക്കും. തനിക്ക് സഹോദരന്‍ ഭരതനെപ്പോലെയാണ് അങ്ങെന്ന് പറയും.
Hanuman Chalisa Malayalam Meaning
സഹസ്ര വദന തുമ്ഹരോ യശഗാവൈ ।
അസ കഹി ശ്രീപതി കംഠ ലഗാവൈ ॥ ൰൩ ॥
അർത്ഥം : അങ്ങയെ വീണ്ടും വീണ്ടും ആശ്ളേഷിച്ച് ശ്രീരാമന്‍ പറയും- ആയിരം തലകളുള്ള ആദിശേഷനുപോലും അങ്ങയെ വേണ്ടുവോളം സ്തുതിക്കാനാവില്ലെന്ന്.
സനകാദിക ബ്രഹ്മാദി മുനീശാ ।
നാരദ ശാരദ സഹിത അഹീശാ ॥ ൰൪ ॥
അർത്ഥം : സനകാദി മുനികളും ബ്രഹ്മാദി ദേവന്മാരും നാരദനും സരസ്വതിയും വരെ ആദിശേഷനൊപ്പം അങ്ങയെ സ്തുതിക്കുന്നു.
യമ കുബേര ദിഗപാല ജഹാം തേ ।
കവി കോവിദ കഹി സകേ കഹാം തേ ॥ ൰൫ ॥
അർത്ഥം : യമനും കുബേരനും മറ്റ് ദികാപാലകന്മാരും വരെ അങ്ങയെ സ്തുതിക്കുമ്പോള്‍ അതില്‍ക്കൂടുതലായി കവികള്‍ക്കും വിദ്വാന്മാര്‍ക്കും എന്താണ് പറയാനുണ്ടാവുക?
തുമ ഉപകാര സുഗ്രീവഹി കീന്ഹാ ।
രാമ മിലായ രാജപദ ദീന്ഹാ ॥ ൰൬ ॥
അർത്ഥം : അങ്ങ് സുഗ്രീവന് ചെയ്ത ഉപകാരമാണ് ശ്രീരാമനുമായി കൂടിക്കാഴ്ചക്ക് വഴിയൊരിക്കിയത്. അതു കാരണമല്ലേ സുഗ്രീവന്‍ രാജാവായത്?
തുമ്ഹരോ മംത്ര വിഭീഷണ മാനാ ।
ലംകേശ്വര ഭയേ സബ ജഗ ജാനാ ॥ ൰൭ ॥
അർത്ഥം : രാമഭക്തിയില്‍ അങ്ങയെ പിന്‍ തുടര്‍ന്നതു വഴി വിഭീഷണന്‍ ലങ്കയുടെ രാജാവായി.
യുഗ സഹസ്ര യോജന പര ഭാനൂ ।
ലീല്യോ താഹി മധുര ഫല ജാനൂ ॥ ൰൮ ॥
അർത്ഥം : മധുരഫലമെന്ന് കരുതി അങ്ങൊരിക്കല്‍ സൂര്യനെത്തനെ ഭക്ഷിക്കാന്‍ ഒരുമ്പെട്ടില്ലേ?
പ്രഭു മുദ്രികാ മേലി മുഖ മാഹീ ।
ജലധി ലാംഘി ഗയേ അചരജ നാഹീ ॥ ൰൯ ॥
അർത്ഥം : ശ്രീരാമന്‍റെ മുദ്രാമോതിരവുമായി അങ്ങ് സമുദ്രം കടന്ന് പോയില്ലേ?
ദുര്ഗമ കാജ ജഗത കേ ജേതേ ।
സുഗമ അനുഗ്രഹ തുമ്ഹരേ തേതേ ॥ ൨൰ ॥
അർത്ഥം : അങ്ങയുടെ അനുഗ്രഹമുണ്ടെങ്കില്‍ എത്ര വിഷമം പിടിച്ച കാര്യവും സാധിക്കാം.
രാമ ദുആരേ തുമ രഖവാരേ ।
ഹോത ന ആജ്ഞാ ബിനു പൈസാരേ ॥ ൨൰൧ ॥
അർത്ഥം : ശ്രീരാമന്‍റെ കൊട്ടാരവാതില്‍ കാക്കുന്നത് അങ്ങാണ്. അങ്ങയുടെ അനുവാദമില്ലാതെ ആര്‍ക്കും അവിടെ പ്രവേശിക്കാനാവില്ലാ.
സബ സുഖ ലഹൈ തുമ്ഹാരീ ശരണാ ।
തുമ രക്ഷക കാഹൂ കോ ഡര നാ ॥ ൨൰൨ ॥
അർത്ഥം : ശ്രീരാമന്‍റെ കൊട്ടാരവാതില്‍ കാക്കുന്നത് അങ്ങാണ്. അങ്ങയുടെ അനുവാദമില്ലാതെ ആര്‍ക്കും അവിടെ പ്രവേശിക്കാനാവില്ലാ.
Hanuman Chalisa Meaning In Malayalam
ആപന തേജ സമ്ഹാരോ ആപൈ ।
തീനോം ലോക ഹാംക തേ കാംപൈ ॥ ൨൰൩ ॥
അർത്ഥം : അങ്ങയുടെ അമിതമായ തേജസ്സ് കണ്ട് മൂന്ന് ലോകങ്ങളും നടുങ്ങുന്നു.
ഭൂത പിശാച നികട നഹി ആവൈ ।
മഹവീര ജബ നാമ സുനാവൈ ॥ ൨൰൪ ॥
അർത്ഥം : അങ്ങയുടെ പേര് കേട്ടാല്‍ ഭൂതപ്രേതപിശാചുക്കള്‍ അടുത്തു വരില്ലാ
നാസൈ രോഗ ഹരൈ സബ പീരാ ।
ജപത നിരംതര ഹനുമത വീരാ ॥ ൨൰൫ ॥
അർത്ഥം : അങ്ങയുടെ പേരെടുത്താല്‍ അങ്ങ് ഭക്തന്മാരുടെ രോഗങ്ങളും പീഡകളും ഇല്ലാതാക്കുന്നു.
സംകട സേ ഹനുമാന ഛുഡാവൈ ।
മന ക്രമ വചന ധ്യാന ജോ ലാവൈ ॥ ൨൰൬ ॥
അർത്ഥം : ഹനുമാനെ മനസ് കൊണ്ടോ വാക്കുകള്‍ കൊണ്ടോ പ്രവൃത്തി കൊണ്ടോ സ്മരിച്ചാല്‍ മതി. ഭഗവാന്‍ എല്ലാ സങ്കടങ്ങളും തീര്‍ത്തുതരും.
സബ പര രാമ തപസ്വീ രാജാ ।
തിനകേ കാജ സകല തുമ സാജാ ॥ ൨൰൭ ॥
അർത്ഥം : രാജാക്കന്മാരില്‍ അഗ്രഗണ്യനായ ശ്രീരാമന് വേണ്ടി എല്ലാ കാര്യങ്ങളും സാധിക്കുന്നത് അങ്ങാണ്.
ഔര മനോരധ ജോ കോയി ലാവൈ ।
താസു അമിത ജീവന ഫല പാവൈ ॥ ൨൰൮ ॥
അർത്ഥം : ഭക്തന്മാര്‍ ഓരോ ആവശ്യങ്ങളുമായി അങ്ങയെത്തേടി വരുന്നു. അങ്ങ് അതെല്ലാം സാധിച്ചുകൊടുക്കുന്നു.
ചാരോ യുഗ പ്രതാപ തുമ്ഹാരാ ।
ഹൈ പ്രസിദ്ധ ജഗത ഉജിയാരാ ॥ ൨൰൯ ॥
അർത്ഥം : അങ്ങയുടെ തേജസ് എല്ലാ യുഗങ്ങളിലും പ്രസിദ്ധമാണ്. അത് എല്ലാ ലോകങ്ങളിലും വ്യാപിച്ചിരിക്കുന്നു.
സാധു സംത കേ തുമ രഖവാരേ ।
അസുര നികംദന രാമ ദുലാരേ ॥ ൩൰ ॥
അർത്ഥം : അങ്ങയുടെ തേജസ് എല്ലാ യുഗങ്ങളിലും പ്രസിദ്ധമാണ്. അത് എല്ലാ ലോകങ്ങളിലും വ്യാപിച്ചിരിക്കുന്നു.
അഷ്ഠസിദ്ധി നവ നിധി കേ ദാതാ ।
അസ വര ദീന്ഹ ജാനകീ മാതാ ॥ ൩൰൧ ॥
അർത്ഥം : അഷ്ടസിദ്ധികളും നവനിധികളും തന്ന് അനുഗ്രഹിക്കാന്‍ അങ്ങേക്കാകും . സീതാ ദേവിയാണ് അങ്ങേക്ക് ഈ വരം നല്‍കിയത്.
രാമ രസായന തുമ്ഹാരേ പാസാ ।
സദാ രഹോ രഘുപതി കേ ദാസാ ॥ ൩൰൨ ॥
അർത്ഥം : അങ്ങേക്ക് ശ്രീരാമന്‍ പ്രാണന് തുല്യനാണ്. ശ്രീരാമദാസനായാണ് അങ്ങ് സ്വയം കണക്കാക്കുന്നത്.
തുമ്ഹരേ ഭജന രാമകോ പാവൈ ।
ജന്മ ജന്മ കേ ദുഖ ബിസരാവൈ ॥ ൩൰൩ ॥
അർത്ഥം : അങ്ങേക്ക് ശ്രീരാമന്‍ പ്രാണന് തുല്യനാണ്. ശ്രീരാമദാസനായാണ് അങ്ങ് സ്വയം കണക്കാക്കുന്നത്.
അംത കാല രഘുപതി പുരജായീ ।
ജഹാം ജന്മ ഹരിഭക്ത കഹായീ ॥ ൩൰൪ ॥
അർത്ഥം : അങ്ങയുടെ ഭക്തന്‍ ശ്രീരാമഭക്തനുമാണ്. അങ്ങയുടെ ഭക്തന്‍ ഒടുവില്‍ ശ്രീരാമലോകമായ വൈകുണ്ഠത്തെ പ്രാപിക്കും.
ഔര ദേവതാ ചിത്ത ന ധരയീ ।
ഹനുമത സേയി സര്വ സുഖ കരയീ ॥ ൩൰൫ ॥
അർത്ഥം : മറ്റ് ദേവതകളെ വിസ്മരിച്ചാല്‍ കൂടിയും അങ്ങയെ ഭജിച്ചാല്‍ എല്ലാ സുഖസന്തോഷങ്ങളും ലഭിക്കും.
സംകട ക(ഹ)ടൈ മിടൈ സബ പീരാ ।
ജോ സുമിരൈ ഹനുമത ബല വീരാ ॥ ൩൰൬ ॥
അർത്ഥം : ഹനുമാന്‍ സ്വാമിയെ സ്മരിച്ചാല്‍ എല്ലാ ആപത്തും ഒഴിയും. എല്ലാ പ്രശ്നങ്ങളും പരിഹരിക്കപ്പെടും.
ജൈ ജൈ ജൈ ഹനുമാന ഗോസായീ ।
കൃപാ കരഹു ഗുരുദേവ കീ നായീ ॥ ൩൰൭ ॥
അർത്ഥം : ഹനുമാന്‍ സ്വാമി ജയിക്കട്ടെ. അങ്ങ് എന്നില്‍ ഒരു ഗുരുവിനെപ്പോലെ കൃപാവാല്‍സല്യങ്ങള്‍ ചൊരിയേണമേ.
Hanuman Chalisa Malayalam Meaning
ജോ ശത വാര പാഠ കര കോയീ ।
ഛൂടഹി ബംദി മഹാ സുഖ ഹോയീ ॥ ൩൰൮ ॥
അർത്ഥം : നൂറ് ഉരു ഹനുമാന്‍ ചാലീസ ചൊല്ലിയാല്‍ എല്ലാ ബന്ധനങ്ങളില്‍ നിന്നും മുക്തനാകും. എല്ലാ സന്തോഷവും വന്നുചേരും.
ജോ യഹ പഡൈ ഹനുമാന ചാലീസാ ।
ഹോയ സിദ്ധി സാഖീ ഗൌരീശാ ॥ ൩൰൯ ॥
അർത്ഥം : നിത്യവും ഹനുമാന്‍ ചാലീസ ചൊല്ലിയാല്‍ എല്ലായിടത്തും വിജയിക്കും. ഇത് പരമശിവന്‍റെ വാഗ്ദാനമാണ്.
തുലസീദാസ സദാ ഹരി ചേരാ ।
കീജൈ നാഥ ഹൃദയ മഹ ഡേരാ ॥ ൪൰ ॥
അർത്ഥം : ശ്രീരാമനെ നിത്യവും സേവിക്കുന്ന ഹനുമാന്‍ സ്വാമി! അങ്ങെന്‍റെ (തുളസീദാസിന്‍റെ) ഹൃദയത്തില്‍ വസിക്കേണമേ.
ദോഹാ
പവനതനയ സംകടഹരണ, മംഗളമൂര്‍ത്തിരൂപ്
രാമലക്ഷ്മണ സീതാസഹിത, ഹൃദയേ വസഹു സുരഭൂപ്
അർത്ഥം : എല്ലാ പ്രശ്നങ്ങളും തീര്‍ക്കുന്ന മംഗളസ്വരൂപനായ ഹനുമാന്‍ സ്വാമി! ശ്രീരാമലക്ഷ്മണന്മാരോടും സീതാദേവിയോടും കൂടി എന്‍റെ ഹൃദയത്തില്‍ വസിക്കേണമേ.
ജയ് ശ്രീ റാം
Hanuman Chalisa Malayalam Meaning PDF Download

You can download the hanuman chalisa in malayalam pdf free download by clicking the button below or you can choose to print it out.
Explore More :